മത്സ്യബന്ധത്തിനിടെ അപകടം മത്സ്യതൊഴിലാളി മരിച്ചു


 ആലപ്പുഴ  അമ്പലപ്പുഴ: മത്സ്യ ബന്ധനത്തിനിടെ വള്ളത്തിൻ്റെ പടിയിൽ വീണ് മത്സ്യ തൊഴിലാളി മരിച്ചു.

കരൂർ പുത്തൻപറമ്പിൽ സുദേവൻ (58) ആണ് മരിച്ചത്.രാവിലെ 6 മണിയോടെ തോട്ടപ്പള്ളി ഹാർബറിൽ നിന്നും 5 പേരോടൊപ്പം വള്ളത്തിൽ മത്സ്യ ബന്ധനത്തിന്നു പോയതായിരുന്നു.12 നോട്ടിക്കൽ മൈൽ അകലെ കടലിൽ 8 മണിയോടെയായിരുന്നു അപകടം. മത്സ്യ ബന്ധനത്തിനിടയിൽ വല വലിക്കുന്നതിനിടയിൽ വള്ളത്തിൻ്റെ പടിയിൽ നെഞ്ച് അടിച്ചു വീണ്‌ ആണ് സുദേവന് പരിക്കേറ്റത്. മത്സ്യബന്ധന വല അറുത്തുമാറ്റി കൂടയുള്ളവർ സുദേവനെ കരയ്ക്കെത്തിച്ച് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചങ്കിലും മരണം സംഭവിച്ചിരുന്നു .


.വിവരം മുൻകൂട്ടി അറിച്ചിട്ടും അംബുലൻസ് സൗകര്യം കിട്ടാതെ പെട്ടി വണ്ടിയിലാണ് സുദേവനെ അശുപത്രിയിൽ എത്തിച്ചത്. തോട്ടപ്പള്ളി കോസ്റ്റൽ പൊലിസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമാർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകി. സംസ്ക്കാരം വ്യാഴാഴ്ച രാവിലെ 9 – 30 ന് വീട്ടുവളപ്പിൽ

Post a Comment

Previous Post Next Post