വണ്ടൂരിൽ തോട്ടിൽ നിന്ന് അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിമലപ്പുറം വണ്ടൂർ : നടുവത്ത് പൊട്ടിപ്പാറയിൽ ചെട്ടിതൊടി പ്രദേശത്താണ് ഇന്ന് വൈകിട്ട് ആറു മണിയോടെ പുരുഷന്റെ എന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയത്.കാപ്പിൽ തോടിന് സമീപം താമസിക്കുന്ന വീട്ടിലെ സ്ത്രീകളാണ് മൃതദേഹം ഒഴുകിപ്പോകുന്നതായി കണ്ടത്. തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിൽ. സമീപത്തായി മരക്കമ്പിൽ തങ്ങിനിൽക്കുന്ന അവസ്ഥയിൽ മൃതദേഹം കണ്ടെത്തി.മൃതദേഹത്തിൽ നിന്ന് ശിരസ്സ് വേർപ്പെട്ട നിലയിലാണ്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് വണ്ടൂർ എസ് ഐ മുസ്തഫയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും വനം RRT അംഗം മണികണ്ഠകുമാർ, ട്രോമാ കെയർ പ്രവർത്തകരായ, അഷ്റഫ്,ഫിറോസ് ബാബു, രാജൻ,നസീർ,അസൈൻ തുടങ്ങിയവർ ചേർന്ന് രാത്രി 8:00 മണിയോടെ മൃതദേഹം കരക്കെത്തിച്ചു. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം ചൊവ്വാഴ്ച ഇൻക്വസ്റ്റ് പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മാത്രമേ ആരുടേതെന്ന് തിരിച്ചറിയാനാവു. എന്നാൽ കഴിഞ്ഞ മാസം 27ന് വ്യാഴാഴ്ച പുലർചെ 2 30 മുതൽ കാണാതായ നടുവത്ത് കൂവക്കോട് സ്വദേശിയുടേതാണ് മൃതദേഹം എന്ന് സംശയിക്കുന്നതായി നാട്ടുകാർ പറഞ്ഞു

Post a Comment

Previous Post Next Post