ഇരട്ടയാർ ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികൾ അപകടത്തിൽപെട്ടു ഒരാളുടെ മൃതദേഹം ലഭിച്ചു

 



ഇടുക്കി: ഇരട്ടയാർ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ അപകടത്തിൽപെട്ടു. ഒരാളുടെ മൃതദേഹം ലഭിച്ചു. കായംകുളം സ്വദേശികളായ പൊന്നപ്പൻ- രജിത ദമ്പതികളുടെ മകൻ അതുൽ ഹർഷ്(അമ്പാടി- 13) ആണ് മരിച്ചത്. ഉപ്പുതറ സ്വദേശികളായ രതീഷ്- സൗമ്യ ദമ്പതികളുടെ മകൻ അസൗരവ്(അക്കു- 12) വിനെയാണ് കാണാതായത്. വ്യാഴാഴ്ച രാവിലെ ഇരട്ടയാർ അണക്കെട്ടിലെ ടണലിനു സമീപമാണ് അപകടം. ഓണാവധി ആഘോഷിക്കാൻ ഇരട്ടയാർ ചേലക്കൽക്കവല മൈലാടുംപാറ രവിയുടെ വീട്ടിലെത്തിയതായിരുന്നു ഇരുവരും. രവിയുടെ കൊച്ചുമക്കളാണ് ഇവർ. അതുലിന്റെ മൃതദേഹം കട്ടപ്പന സെൻ്റ് ജോൺസ് ആശുപത്രിയിലെത്തിച്ചു. അസൗരവിനെ കണ്ടെത്താൻ അഗ്നിരക്ഷാസേന അണക്കെട്ടിൽ തിരച്ചിൽ നടത്തുന്നു.

Post a Comment

Previous Post Next Post