സഊദിയിൽ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് വനിതയും കുട്ടിയും മരിച്ചു

 


മദീന: മദീനയിൽനിന്ന് ദമാമിലേക്ക് സഞ്ചരിക്കുന്നതിനിടെ മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ട് വനിതയും കുട്ടിയും മരിച്ചു. മലപ്പുറം അരീക്കോട് സ്വദേശി എൻ.വി സുഹൈലിന്റെ ഭാര്യ സഫയും കുട്ടിയുമാണ് മരിച്ചത്. സുഹൈലിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം അപകടനില തരണം ചെയ്‌തിട്ടുണ്ട്. ഹൈദർ ഉള്ളാളിന്റെ മകളാണ് മരിച്ച സഫ.


മദീനയിൽ നിന്നും ദമ്മാമിലേക്കുള്ള യാത്രക്കിടയിൽ അൽ ഹസ്സയിലാണ് അപകടമുണ്ടായത്. ദമാമിൽ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായി പുറപ്പെട്ടതായിരുന്നു കുടുംബം.

Post a Comment

Previous Post Next Post