തൃശ്ശൂർ റെയിൽവേ സ്റ്റേഷൻ രണ്ടാം കവാടത്തിന് സമീപം മൃതദേഹം കണ്ടെത്തി. ഏകദേശം 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പാർക്കിങ് ജീവനക്കാരാണ് രാവിലെ മൃതദേഹം കണ്ടത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം ആരംഭിച്ചു