കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു




കൊയിലാണ്ടി: കൊയിലാണ്ടിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ചു. പന്തലായനി വെള്ളിലാട്ട് താഴെ പ്രേമനാണ് മരിച്ചത്. അൻപത്തിനാല് വയസായിരുന്നു.
വൈകുന്നേരം നാലുമണിയോടുകൂടി റെയിൽവേ ഗേറ്റിന് തെക്ക് ഭാഗത്ത് പഴയ ഗേറ്റിന് സമീപമാണ് അപകടം നടന്നത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കുശേഷം പോസ്റ്റുമാർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

പരേതരായ വെള്ളിലാട്ട് ബാലൻ പണിക്കരുടെയും അമ്മുക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബീന മക്കൾ: അഭിൻ, പ്രഭിൻ.

Post a Comment

Previous Post Next Post