ഒറ്റപ്പാലത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി

 


പാലക്കാട് ഒറ്റപ്പാലത്ത് യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ഒറ്റപ്പാലം പാലപ്പുറം എസ്ആർകെ നഗർ താണിക്കപ്പടി വീട്ടിൽ നിഷാദാണ്(41 ) മരിച്ചത്. വാടകക്ക് ഓട്ടോറിക്ഷ ഓടിച്ചിരുന്ന നിഷാദ് ഉടമ ഓട്ടോറിക്ഷ വിറ്റതോടെ മാനസിക സംഘർഷത്തിൽ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇതിന് പിന്നാലെയാണ് നിഷാദിനെ മീറ്റ്നയിൽ വെച്ച് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിൽ അടക്കം സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Post a Comment

Previous Post Next Post