പാലുകാച്ചൽ ചടങ്ങിനെത്തിയ മധ്യവയസ്‌കൻ തിളച്ച പായസത്തിൽ വീണു



   സഹോദരിയുടെ വീടിന്‍റെ പാലുകാച്ചൽ ചടങ്ങിനെത്തിയ 55കാരൻ തിളച്ച പായസത്തിൽ വീണ് പൊള്ളലേറ്റു. മൂലമറ്റം ലക്ഷംവീട് കോളനി പോട്ടേപറമ്പില്‍ അജിക്കാണ് (55) പൊള്ളലേറ്റത്.വണ്ണപ്പുറം കമ്പകക്കാനത്താണ് സംഭവം. ഒരു മാസം മുമ്പാണ് അജിയുടെ സഹോദരി ഇവിടെ വീട് വാങ്ങിയത്. പുതുക്കിപ്പണിതതിന് ശേഷം ഓണത്തിന് പാലുകാച്ചൽ നടത്തി താമസം തുടങ്ങാൻ ഇരിക്കുകയായിരുന്നു. പാലുകാച്ചലിന് ശേഷമുള്ള സദ്യയ്‌‍ക്കായി തയ്യാറാക്കിയ പായസം വാങ്ങിവയ്‍ക്കുന്നതിനിടയില്‍ അജി വാര്‍പ്പിലേക്ക് കാല്‍വഴുതി വീഴുകയായിരുന്നു. 60 ശതമാനത്തിലേറെ പൊള്ളലേറ്റു.

തൊടുപുഴയിലെയും എറണാകുളത്തെയും സ്വകാര്യ ആശുപത്രികളിലും അടിമാലിയിലെ പാരമ്പര്യ ചികിത്സകന്‍റെയടുക്കലും എത്തിച്ചു. അണുബാധയ്‍ക്ക് സാധ്യതയുള്ളതിനാല്‍ കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്

Post a Comment

Previous Post Next Post