വ്യാജ മദ്യം കഴിച്ച് ഏഴുപേർക്ക് ദാരുണാന്ത്യം..14 പേര്‍ ആശുപത്രിയില്‍



 വ്യാജ മദ്യം കഴിച്ച് ഏഴു പേര്‍ മരിക്കുകയും 14 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ബിഹാറിലെ സിവാന്‍, സരണ്‍ ജില്ലകളിലാണ് സംഭവം.മാഘര്‍, ഔരിയ പഞ്ചായത്തുകളില്‍ മൂന്ന് പേര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി വിവരം ലഭിക്കുകയായിരുന്നു. ഇതോടെയാണ് വ്യാജമദ്യ ദുരന്തമാണെന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. ഉടന്‍ തന്നെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ സംഭവ സ്ഥലത്തെത്തി. മറ്റുള്ളവരെ ചികിത്സയ്ക്കായി അടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഒരാള്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പേ മരിച്ചു. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ സംഭവത്തിന്റെ യഥാര്‍ത്ഥ കാരണം വ്യക്തമാകൂവെന്നും ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.

കഴിഞ്ഞദിവസം രാത്രി ഇവര്‍ വ്യാജമദ്യം കഴിച്ചിരുന്നുവെന്നാണ് ഗ്രാമവാസികള്‍ പറയുന്നത്. മരിച്ചവരുടെയും ചികിത്സയിലുള്ളവരുടെയും വിവരങ്ങള്‍ അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. ജില്ലാ ഭരണകൂടം ഉന്നതതല അന്വേഷണം

Post a Comment

Previous Post Next Post