വയനാട് മുട്ടിൽ : എടപ്പെട്ടിയിൽ സ്കൂട്ടർ അപകടത്തിൽ യുവാവ് മരിച്ചു. വാഴവറ്റ ഏഴാംചിറ കണിയോടിക്കൽ ബേബിയുടെ മകൻ ശീതൾ ബേബി (30) ആണ് മരിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെ എടപ്പെട്ടിയിൽ വെച്ചാണ് ശീതൾ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടത്. കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശീതളിനെ പരിക്ക് സാരമായതിനാൽ മേപ്പാടി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.