കിളിമാനൂർ: ബൈക്ക് ടോറസ് ലോറിക്കടിയിൽപ്പെട്ട് ബൈക്കിൽ സഞ്ചരിച്ചിരുന്ന യുവാവ് മരിച്ചു. വെള്ളല്ലൂർ കൊക്കോട്ടുവീട്ടിൽ അശോകൻ- ഉഷ ദമ്പതിമാരുടെ മകൻ അജീഷ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് മൂന്നിന് വെള്ളല്ലൂർ- ആലത്തുകാവ് റോഡിൽ മാത്തയിൽ പള്ളിയ്ക്ക് സമീപമാണ് അപകടമുണ്ടായത്.എതിരെ ലോറി വരുന്നത് കണ്ട് വേഗം നിയന്ത്രിക്കുമ്പോൾ തെന്നിവീഴുകയായിരുന്നു. വീഴ്ചയിൽ അജീഷ് ലോറിയ്ക്കടിയിൽപ്പെട്ട് പിൻ ചക്രങ്ങൾ ദേഹത്തു കൂടി കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അജീഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ. കിളിമാനൂർ പോലീസ് കേസെടുത്തു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബത്തിലെ അംഗമാണ് അജീഷ്.അച്ഛൻ അശോകന് കൂലിപ്പണിയാണ്. വിദ്യാർഥിനിയായ അശ്വതി ഏകസഹോദരിയാണ്.