ഖത്തറിൽ വാഹനാപകടത്തിൽ അഞ്ച് വയസുകാരനായ മലയാളി ബാലൻ മരിച്ചു

 


ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത് 

ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം.

പോഡാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ അച്ഛന്‍ രഞ്ജു കൃഷ്ണന്‍ ഐ.ടി മേഖലയിലും, അമ്മ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. സഹോദരന്‍: ആര്യന്‍ (മൂന്നാം ക്ലാസ്). നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Post a Comment

Previous Post Next Post