കനത്ത മഴ..മലവെള്ളം ഇരച്ചെത്തി..വയനാട്ടിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിന്റെ മതിൽ തകർന്നു

 


വയനാട് നൂൽപ്പുഴയിൽ മലവെള്ളപ്പാച്ചിലിൽ സ്കൂൾ വിദ്യാർത്ഥിനികളുടെ ഹോസ്റ്റലിന്റെ മതിൽ തകർന്നു. നൂൽപ്പുഴ കല്ലൂർ 67 രാജീവ് ഗാന്ധി മോഡൽ റസിഡൻഷ്യൽ സ്കൂളിലെ മതിലാണ് തകർന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം ഉണ്ടായ ശക്തമായ മഴയെ തുടർന്ന് സമീപത്തെ വനത്തിൽ നിന്നും മലവെള്ളം ഇരച്ചെത്തിയാണ് മതിൽ തകർന്നത്. ഹോസ്റ്റൽ കെട്ടിടത്തിനകത്തും വെള്ളം കയറിയ നിലയിലാണ്.


അതേസമയം, വയനാട്ടിൽ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. മണ്ണിടിച്ചിൽ സാധ്യത പ്രദേശങ്ങളിൽ താമസിക്കുന്നവരും, വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം മുന്നറിയിപ്പ് നൽകി. ശക്തമായ മഴ ലഭിക്കുന്ന സാഹചര്യം ഉണ്ടായാൽ അധികൃതരെ ബന്ധപ്പെടാനും നിർദ്ദേശമുണ്ട്. സ്ഥലത്തെ വാർഡ് മെമ്പർമാരുമായോ വില്ലേജ് ഓഫീസർമാരുമായോ ഡി ഇ ഒ സി കൺട്രോളുമായി ബന്ധപ്പെടാനാണ് അറിയിപ്പ്. യെല്ലോ അലർട്ട് ആയിരുന്ന ജില്ലയിൽ ഉച്ചക്ക് ശേഷമാണ് ഓറഞ്ച് അലർട്ട് പ്രഖാപിച്ചത്.

Post a Comment

Previous Post Next Post