പാലക്കാട് വാഹ​നാപകടം; കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ച് മരണം

 


പാലക്കാട്: കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് മരണം. കാർ യാത്രികരായ കോങ്ങാട് സ്വദേശികളാണ് മരണപ്പെട്ടത്. കല്ലടിക്കോട് അയ്യപ്പൻകാവ് ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. രാത്രി 11 മണിക്കായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന രണ്ടോ, മൂന്നോ പേർ അപകടസമയം തന്നെ മരിച്ചെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.


മരണപ്പെട്ടവരിൽ മൂന്ന് പേരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണന്തറ സ്വദേശികളായ ടി.വി വിഷ്‌ണു, കെ.കെ വിജീഷ്, വീണ്ടപ്പാറ സ്വദേശി രമേശ് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

വാഹനം പൊളിച്ചാണ് അകത്തുള്ളവരെ പുറത്തെത്തിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രദേശത്തു പെയ്‌ത മഴയായിരിക്കാം അപകടത്തിനു കാരണമെന്നാണ് നിഗമനം.

മരിച്ചവരിൽ ഒരാൾ മണ്ണാന്തറ സ്വദേശിയാണ്. കെഎൽ 55 എച്ച് 3465 എന്ന സ്വിഫ്റ്റ് കാറാണ് അപകടത്തിൽപ്പെട്ടത്. ജില്ലാ ആശുപത്രിയിൽ സ്ഥാനാർഥികളടക്കമുള്ള ജനപ്രതിനിധികൾ എത്തിച്ചേർന്നിട്ടുണ്ട്.

Post a Comment

Previous Post Next Post