കാറും ബൈക്കും കൂട്ടിയിടിച്ച് പിതാവിനും മകനും ഗുരുതരപരിക്ക്



എറണാകുളം : കക്കടാശ്ശേരി-കാളിയാർ റൂട്ടിൽ അഞ്ചൽപെട്ടി കവലയിലാണ്  രാത്രി പന്ത്രണ്ടരയോടെ അപകടമുണ്ടായത്. വണ്ണപുറത്തുനിന്നും ഹോട്ടൽ അടച്ച് തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പായിപ്ര തോപ്പിൽ റഷീദ്, മകൻ അസ്ലം റഷീദ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. 


കാലുകൾക്ക് ഗുരുതരമായ പരിക്കാണ് രണ്ടുപേർക്കും ഉള്ളത്. ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രികളിൽ എത്തിച്ചത്. മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കുശേഷം കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് രണ്ടുപേരും. 


കക്കടാശ്ശേരി കാളിയാർറോഡ് നവീകരണത്തിനു ശേഷം ദിവസേനയെന്നോണം അപകടങ്ങൾ പെരുകുന്നത് പ്രദേശവാസികൾക്ക് ഇടയിൽ വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.


Post a Comment

Previous Post Next Post