പയ്യോളി: കോഴിക്കോട്ടെ ആളൊഴിഞ്ഞ കെട്ടിടത്തിൽ അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ച നിലയിൽ. അയനിക്കാട് 24-ാം മൈൽസിൽ പുന്നോളിക്കണ്ടി അർഷാദ് (24) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അവിവാഹിതനാണ്. ഇന്ന് രാവിലെയോടെയാണ് സംഭവം.
കോഴിക്കോട് ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊപ്ര ബസാറിന് സമീപമുള്ള ഒഴിഞ്ഞ കെട്ടിടത്തിലാണ് അർഷാദിൻ്റെ മൃതദേഹം കണ്ടെത്തിയത്.
ടൗൺ പോലീസ് സ്ഥലത്തെത്തി. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റും.