ബൈക്കില്‍ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം



 പൂന്തുറ: ബൈക്കിൽ ഓട്ടോറിക്ഷയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ത്യശൂർ വാറോട്ടിൽ ഹൗസിൽ പൂമല തെക്കുംകര തലപ്പളളിയിൽ രാജേന്ദ്രന്റെയും ബിന്ദുവിന്റെയും മകൻ ദിൽഷാന്ത്(27) ആണ് മരിച്ചത്. ഓട്ടോറിക്ഷ ഓടിച്ചിരുന്ന അടിമലത്തുറ സ്വദേശി വർഗീസ് (39) യാത്രക്കാരിയും മത്സ്യവിൽപ്പനക്കാരിയുമായ മരിയദാസി(63) എന്നിവർക്ക് ഗുരുതര പരിക്കേറ്റു. അപകടത്തിൽ ബൈക്ക് പൂർണ്ണമായും ഓട്ടോറിക്ഷയുടെ മുൻഭാഗവും തകർന്നു. ശനിയാഴ്ച പുലർച്ചെ 2.15- ഓടെ അമ്പലത്തറ-കോവളം ബൈപ്പാസിൽ തിരുവല്ലത്തെ പഴയപാലത്തിലായിരുന്നു അപകടം.

Post a Comment

Previous Post Next Post