കയറും മുമ്പെ ബസ് മുന്നോട്ടെടുത്തു ; പേരാമ്പ്രയിൽ ബസിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്

 


കോഴിക്കോട് പേരാമ്പ്ര :  മാർക്കറ്റ് സ്റ്റോപ്പിൽ വിദ്യാർത്ഥികൾ കയറുന്നതിനിടെ മുന്നോട്ട് എടുത്ത ബസ്സിൽ നിന്നും വീണ് വിദ്യാർത്ഥിനിക്ക് പരിക്ക്. നൊച്ചാട് ഹയർസെക്കൻഡറി സ്കൂൾ എട്ടാം ക്ലാസ് വിദ്യാർത്ഥിനി റയാ ഫാത്തിമ (13) ആണ് കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ ഓടുന്ന അദ്നാൻ ബസിൽ നിന്നും വീണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.


രാവിലെ 9 മണിയോടുകൂടിയാണ് സംഭവം.


മാർക്കറ്റ് സ്റ്റോപ്പിൽ ബസ്സ് നിർത്തുകയും വിദ്യാർത്ഥികൾ ഓടിക്കയറുന്നതിനിടയിൽ ഡ്രൈവർ ബസ്സ് മുന്നോട്ട് എടുക്കുകയും ചെയ്തതാണെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. കുട്ടി ബസ്സിൽ നിന്നും റോഡിലേക്ക് വീഴുന്നതിനിലെ ബസ്സിന്റെ കമ്പിയിൽ പിടുത്തം കിട്ടുകയും കുട്ടി ബസ്സിൽ തൂങ്ങിക്കിടക്കുകയും ചെയ്തു. എന്നിട്ടും കുട്ടിയെ വലിച്ചിഴച്ച് കൊണ്ട് ബസ് 20 മീറ്ററോളം മുന്നിലേക്ക് പോയി അമ്പാടി ഷോപ്പിന് മുന്നിലെത്തിയപ്പോൾ നാട്ടുകാരും ബഹളം കേട്ടാണ് ബസ്സ് നിർത്തിയത് 

കാൽമുട്ടിന് പരിക്കു പറ്റുകയും ചെയ്തു. പിടുത്തം വിടാതിരുന്നതിനാൽ വലിയ ആപത്ത് ഒഴിവായി. കുട്ടികളെ ബസ്സിൽ കയറ്റാതിരിക്കാൻ ബസ്സ് സ്റ്റോപ്പിൽ നിർത്താതെ ഒന്നെങ്കിൽ സ്റ്റോപ്പിന് മുന്നിൽ അല്ലെങ്കിൽ സ്റ്റോപ്പിന് പുറകിൽ നിർത്തുന്ന സ്ഥിതിയാണ്. കുട്ടികൾ ബസ്സിൽ കയറാൻ ഓടുന്ന കാഴ്ച്ച നിത്യ സംഭവമായിരിക്കുന്നു. ഇതിനെതിരെ അധികൃതർ കർശ്ശന നടപടിയെടുക്കണം നടപടി എടുക്കാത്തതിനാലാണ് ഇത്തരം അപകടങ്ങൾ വീണ്ടും വീണ്ടും  ആവർത്തിക്കുന്നത്.  

കഴിഞ്ഞ ദിവസം പേരാമ്പ്ര സ്റ്റാൻ്റിൽ വയോധികന്റെ ദേഹത്തുകൂടി ബസ്സ് കയറി മരിച്ചത് ബസ്സിന്റെ അമിത വേഗതയായിരുന്നു. ഇതിനൊക്കെ തൽക്കാലമുള്ള നടപടികൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. വേണ്ട രീതിയിലുള്ള നടപടി എടുക്കാത്തതാണ് ഇത്തരം പ്രവർത്തികൾ ആവർത്തിക്കുന്നത്.


ഉകൻ തന്നെ കർശ്ശന നടപടി എടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പരിക്കേറ്റ കുട്ടിയെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post