ഗൂഗിൾ മാപ്പ് ചതിച്ചു; ബറെയ്ലിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് കാർ താഴേക്ക് വീണ് മൂന്ന് യാത്രക്കാർക്ക് ദാരുണാന്ത്യം




ന്യൂഡൽഹി: ഗൂഗിൾ മാപ്പ് നോക്കി യാത്ര ചെയ്യവെ, യുപിയിലെ ബറെയിയിൽ പണിതീരാത്ത പാലത്തിൽ നിന്ന് താഴേക്ക് വീണ കാറിലെ യാത്രികരായ മൂന്ന് പേർക്ക് ദാരുണാന്ത്യം. ബറെയ്‌ലിയെയും ബദാവൂൻ ജില്ലയെയും ബന്ധിപ്പിച്ചുകൊണ്ട് രാംഗംഗ നദിക്ക് കുറുകെ പണിയുന്ന പാലത്തിലാണ് ശനിയാഴ്‌ച രാത്രി അപകടം നടന്നത്. മെയിൻപുരി സ്വദേശി കൗശൽകുമാർ, ഫറൂഖാദ് സ്വദേശികളായ വിവേക് കുമാർ, അമിത് കുമാർ എന്നിവരാണ് മരിച്ചത് രാത്രി നടന്ന അപകടത്തിൻറെ വിവരം ഞായറാഴ്‌ച രാവിലെയാണ് പുറം ലോകമറിഞ്ഞത്. മണൽത്തിട്ടയിൽ വീണ് തകർന്ന നിലയിൽ രാവിലെ പ്രദേശവാസികളാണ് കാർ കണ്ടെത്തിയത്. തുടർന്നുള്ള പരിശോധനയിലാണ് കാറിനകത്ത് മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് നാട്ടുകാർ പൊലീസിൽ


വിവരമറിയിക്കുകയായിരുന്നു. ദതാഗഞ്ചിൽ നിന്ന് ഫരീദ്പൂരിലേക്ക് പോവുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നും ഗൂഗിൾ മാപ് ഉപയോഗിച്ച് വഴിനോക്കിയാണ് പോയിരുന്നതെന്നും പൊലീസ് പറഞ്ഞു. പാലം പണിതീരാതെ കിടക്കുകയായിരുന്നെന്ന വിവരം ഇവർക്ക് അറിയാൻ സാധിച്ചിരുന്നില്ല. വേഗതയിൽ വന്ന കാർ പാലം അവസാനിക്കുന്നിടത്ത് പെട്ടെന്ന് നിർത്താൻ ഡ്രൈവർക്കും കഴിഞ്ഞില്ല. ഇതോടെ, പാലത്തിൽ നിന്ന് 25 അടി താഴേക്ക് വീണ് മൂവരും മരിക്കുകയായിരുന്നു. നേരത്തെ ഇവിടെയുണ്ടായിരുന്ന പാലം 2022ലെ പ്രളയത്തിൽ തകർന്നുപോയിരുന്നു. പാലത്തിൻ്റെ പുനർനിർമാണം തുടങ്ങിയെങ്കിലും പണി പൂർത്തിയായിരുന്നില്ല.

Post a Comment

Previous Post Next Post