വള്ളം തകർന്ന് മത്സ്യത്തൊഴിലാളി മരിച്ചു…

 


വിഴിഞ്ഞം: വൻതിരമാലയടിച്ച് വളളം തകർന്ന് കടലിൽ വീണുണ്ടുണ്ടായ അപകടത്തിൽ ഒരു മത്സ്യത്തൊഴിലാളി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരു തൊഴിലാളിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കും നെഞ്ചിനും ഗുരുത പരിക്കേറ്റ തൊഴിലാളിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.


വേളിടൂറീസ്റ്റ് വില്ലേജിന് സമീപം പൊഴിക്കരയിൽ പരേതനായ രവീന്ദ്രന്റെയും മുല്ലമ്മയുടെയും മകൻ സതി(49) ആണ് മരിച്ചത്. ഇയാളുടെ അമ്മാവന്റെ മകനായ സുധീഷ്(45) ആണ് ചികിത്സയിലുളളത്. അപകടത്തിൽ മരിച്ച സതിയുടെ സഹോദരൻ രതീഷ്, ഇളയച്ഛൻ സുധാകരൻ എന്നിവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. വളളത്തിന്റെ മുൻഭാഗം തകർന്നു. മീൻപിടിത്ത വലകളും നഷ്ടപ്പെട്ടു.


ബുധനാഴ്ച രാവിലെ 10 ഓടെ വേളി പൊഴിക്കര ഗണപതി ക്ഷേത്രത്തിന് പടിഞ്ഞാറുളള കടലിലാണ് അപകടം. മീൻപിടിത്തം കഴിഞ്ഞ് കരയിലേക്ക് വരുമ്പോൾ ഇവരുടെ വളളത്തിന് പിന്നിൽ വലിയ തിരയടിച്ച് മറിയുകായിരുന്നു. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ. അവിവാഹിതനാണ് മരിച്ച സതി. സഹോദരങ്ങൾ: സുരേഷ്, സതീഷ്, പ്രീത, സിന്ധു. വിഴിഞ്ഞം കോസ്റ്റൽ പോലീസ് കേസെടുത്തു.

Post a Comment

Previous Post Next Post