കോഴിക്കോട് പയ്യോളി പയ്യോളിയിൽ ഒടിക്കൊണ്ടിരുന്ന ട്രെയിനിൽ നിന്നു വീണ് യുവതി മരിച്ചു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയാണ് ട്രെയിനിൽ നിന്നു വീണത്.
ഇരിങ്ങൽ- മൂരാട് ഗേറ്റിന് സമീപമാണ് വീണത്. ഇന്ന് പുലർച്ചെ 6 മണിയോടെ എക്സിക്യൂട്ടീവ് ട്രെയിനിൽ നിന്നു വീണാണ് അപകടം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. പൊലീസ് സ്ഥലത്തെത്തി.