നിയന്ത്രണം തെറ്റി ബൈക്കിൽ നിന്ന്റോഡിൽവീണു; തലയിലൂടെ ലോറി കയറിയിറങ്ങി, യുവാവിന് ദാരുണാന്ത്യം

 


ആലുവ:  മുവാറ്റുപുഴയില്‍ ബൈക്കില്‍ നിന്ന് വീണ് തലയിലൂടെ ലോറി കയറിയിറങ്ങി യുവാവിന് ദാരുണാന്ത്യം......

മാവേലിക്കര കൊല്ലകടവ് സ്വദേശി അജ്മലാണ് മരിച്ചത്. മൂവാറ്റുപുഴ- പെരുമ്പാവൂർ എം സി റോഡിൽ തൃക്കളത്തൂർ സൊസൈറ്റിപ്പടിയിലാണ് സംഭവം.


പെരുമ്പാവൂർ ഭാഗത്ത് നിന്ന് വന്ന ബൈക്ക് നിയന്ത്രണം വിട്ട് റോഡിൽ മറിയുകയായിരുന്നു.

ഇതോടെ പിറകെ വന്ന ലോറി യുവാവിന്റെ ദേഹത്ത് കയറിയിറങ്ങുകയായിരുന്നു. യുവാവ് തത്ക്ഷണം മരിച്ചു. 

ഇന്ന് വൈകീട്ട് 4.30 ഓടെയായിരുന്നു സംഭവം. യുവാവിന്റെ മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി

Post a Comment

Previous Post Next Post