കാല്‍ വഴുതി വീണ് ഒഴുക്കില്‍പ്പെട്ടു; ഒമാനില്‍ മലപ്പുറം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം



മസ്കത്ത്: ഒമാനില്‍ മലപ്പുറം സ്വദേശിയായ ഡോക്ടർ ഒഴുക്കില്‍പ്പെട്ട് മരിച്ചു. കോക്കൂർ വട്ടത്തൂർ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം ആണ് ദാരുണമായി മരിച്ചത്.

34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയില്‍ എമർജൻസി വിഭാഗത്തിലെ ഡോക്ടറാണ് നവാഫ്. ഒമാനിലെ ഇബ്രിക്കടുത്ത് വാദി ധാം എന്ന സ്ഥലത്ത് ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം നടന്നത്.


സംഭവം നടക്കുമ്ബോള്‍ ഭാര്യയും കുട്ടിയും ഒപ്പം ഉണ്ടായിരിന്നു. കുട്ടിയോടൊപ്പം വാദിയില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതി വീണ് ഒഴുക്കില്‍പ്പെടുകയായിരുന്നു എന്നാണ് ലഭ്യമായ വിവരം. മൃതദേഹം ഇബ്രി ആശുപത്രിയിലെ മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടികള്‍ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി

Post a Comment

Previous Post Next Post