ബസ് സ്റ്റാന്റിന് ഉള്ളിൽ ബസ്സ് തട്ടി സ്ത്രീ മരണപ്പെട്ടു



പാലക്കാട്: ​​​​​  മണ്ണാ൪ക്കാട് സ്വകാര്യ ബസ് അപകടത്തിൽപെട്ട് മണ്ണാ൪ക്കാട് എംപ്ലോയ്മെൻറ് ഓഫീസർ മരിച്ചു. മണ്ണൂ൪ സ്വദേശിനിയായ പ്രസന്നകുമാരിയാണ് മരിച്ചത്. പത്തിരിപ്പാല മണ്ണൂർ സ്വദേശിനിയാണ്. മണ്ണാ൪ക്കാട് സ്വകാര്യ ബസ് സ്റ്റാൻറിൽ ഇന്ന് രാവിലെയായിരുന്നു അപകടം.......

മെയ്‌ 31ന് റിട്ടേയർമെന്റിൻ്റെ ഭാഗമായ തിരക്കിലായിരുന്നു പ്രസന്നകുമാരി. വീട്ടിൽ നിന്നും ഓഫീസിലേക്ക് വരുന്ന വഴി മണ്ണാർക്കാട് വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റോഡ് മുറിച്ചു കടന്ന് വരികയായിരുന്ന പ്രസന്നകുമാരിയുടെ ദേഹത്ത് ബസിൻ്റെ ഡോർ തട്ടുകയായിരുന്നു......

റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ബസ് കയറിയിറങ്ങുകയായിരുന്നുവെന്ന് ദൃക്സാക്ഷി പറഞ്ഞു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനാ.യില്ല

ബസ് പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.......



Post a Comment

Previous Post Next Post