കൊച്ചിയിൽ വനിതാ ഡോക്ടറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി



 കൊച്ചി  ഫ്ളാറ്റിലെ കിടപ്പുമുറിയിൽ വനിതാ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. ആലുവ രാജഗിരി ആശുപത്രിയിലെ സർജിക്കൽ ഐ സി യുവിൽ ജോലി ചെയ്യുന്ന ഡോ. മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇവർ താമസിക്കുന്ന കുന്നുവഴിയിലെ ഫ്ലാറ്റിലാണ് സംഭവം. ഇവരുടെ കൈത്തണ്ടയിൽ സിറിഞ്ച് കണ്ടതായി പറയുന്നു. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ ആശുപത്രിയിൽ എത്താത്തതിനെ തുടർന്ന് ഫോൺ വിളിച്ചെങ്കിലും എടുത്തില്ല. ഫ്ലാറ്റിൽ ഉള്ളവർ ശ്രമിച്ചിട്ടും വാതിലും തുറന്നില്ല. ഇതേത്തുടർന്ന് വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണ് ഡോക്ടർ കിടപ്പുമുറിയിൽ മരിച്ചു കിടക്കുന്നത് കണ്ടത്. പെരുമ്പാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഇവർ ഒറ്റക്കാണ് ഫ്ലാറ്റിൽ താമസിക്കുന്നത് 

Post a Comment

Previous Post Next Post