തൃശ്ശൂരിൽ പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു; വൻ അപകടം ഒഴിവായി



തൃശൂർ: കണിമംഗലം പാലത്തിന് സമീപം പാചകവാതക സിലിണ്ടർ ചോർന്ന് തട്ടുകടയ്ക്ക് തീപിടിച്ചു. ഇന്ന് വൈകീട്ട് 7.30 ഓടുകൂടിയായിരുന്നു അപകടം. ഔദ്യോഗിക ആവശ്യത്തിനായി കണിമംഗലം പാലം വഴി യാത്ര ചെയ്തിരുന്ന റവന്യൂ മന്ത്രി കെ. രാജൻ അടിയന്തരമായി സംഭവസ്ഥലത്ത് എത്തുകയും അഗ്നിരക്ഷാ സേനയുടെ സഹായത്തോടെ തീ പടർന്നു പിടിക്കാതിരിക്കാനുള്ള നടപടികൾ എടുക്കുകയും ചെയ്തു......

അഗ്നിശമന സേനാംഗങ്ങൾ തീപിടിത്തത്തിന് കാരണമായ ഗ്യാസ് സിലിണ്ടർ സുരക്ഷിതമായി പുറത്തെത്തിച്ച് അപകടം ഒഴിവാക്കി. സംഭവത്തിൽ ആളപായമില്ല......



Post a Comment

Previous Post Next Post