ചേർത്തലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങിമരിച്ചു

 


ആലപ്പുഴ: ചേർത്തലയിൽ എട്ടാംക്ലാസ് വിദ്യാർത്ഥി കുളത്തിൽ മുങ്ങി മരിച്ചു. മംഗലശ്ശേരി വിഷ്ണുപ്രകാശ് – സൗമ്യ ദമ്പതികളുടെ മകനായ അഭിജിത്ത് വിഷ്ണു (13) ആണ് മരിച്ചത്. പുതിയകാവ് ശാസ്താങ്കൽ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങിയതായിരുന്നു അഭിജിത്ത്. കണ്ടമംഗലം എച്ച്എസ്എസ് സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ അഭിജിത്ത് എസ്പിസി കേഡറ്റ് ആണ്. സ്കൂളിലെ സ്വാതന്ത്ര്യദിന ആഘോഷം കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മൂന്നുകൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ എത്തിയപ്പോഴാണ് അപകടമുണ്ടായത്

Post a Comment

Previous Post Next Post