ആലപ്പുഴ: ആലപ്പുഴയൽ ഇരട്ടക്കൊലപാതകം. മാതാപിതാക്കളെ മകൻ കുത്തിക്കൊലപ്പെടുത്തി. സംഭവത്തിൽ പ്രതിയെ പൊലീസ് പിടികൂടി. ആലപ്പുഴ കൊമ്മാടിയിൽ താമസിക്കുന്ന ആഗ്നസ്, തങ്കരാജ് എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ മകനായ ബാബുവിനെ (47) പൊലീസ് പിടികൂടി. മദ്യലഹരിയിൽ അച്ഛനെയും അമ്മയെയും ബാബു കുത്തികൊലപ്പെടുത്തുകയായിരുന്നുവെന്നും കൂടുതൽ വിവരങ്ങള്‍ അന്വേഷിച്ചുവരുകയാണെന്നും പൊലീസ് അറിയിച്ചു. ഇന്ന് രാത്രിയോടെയാണ് ആലപ്പുഴ കൊമ്മാടി പാലത്തിന് സമീപം ദാരുണമായ കൊലപാതകം നടന്നത്. കൊലയുടെ കാരണമടക്കമുള്ള വിവരങ്ങള്‍ വ്യക്തമായിട്ടില്ല.
സംഭവത്തിൽ കേസെടുത്ത പൊലീസ് പ്രതിയെ പിടികൂടുകയായിരുന്നു. ഇറച്ചി വെട്ടുക്കാരനാണ് പിടിയിലായ ബാബു. സമീപത്തെ ബാറിൽ നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
