കൊല്ലം ഓയൂർ: മരുതമണ്‍ പള്ളിയില്‍ കാല്‍ നടയാത്രികനായ വിദ്യാർഥിയെ ഇടിച്ച കാർ അഞ്ചടിയിലധികം താഴ്ചയിലേക്ക് മറിഞ്ഞു. അപകടത്തില്‍ വിദ്യാർഥിക്ക് പരിക്ക് ഉണ്ട്.
കാർ യാത്രികർ അത്ഭുതകരമായി രക്ഷപെട്ടു. മരുതമണ്‍പള്ളി ക്ഷേത്രക്കര സ്വദേശിയും പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ പത്താക്ലാസ് വിദ്യാർഥിയുമായ തേജസി(15) നാണ് അപകടത്തില്‍ പരിക്കേറ്റത്.
തേജസ് ഇന്നലെ രാവിലെ ട്യൂഷന് പോകുന്നതിനായി പൂയപ്പള്ളിയിലേക്ക് നടന്ന് വരുന്നതിനിടയില്‍ ഓയൂർ ഭാഗത്ത് നിന്നും വെളിയത്തേക്ക് പോയ കാർ മരുതമണ്‍ പള്ളി എംവിഎം റിസർച്ച് ലാബിന് സമീപം നിയന്ത്രണം വിട്ട് തേജസിനെ ഇടിച്ച് വീഴ്ത്തിയ ശേഷം സമീപത്തെ വാഴത്തോപ്പിലേക്ക് പതിക്കുകയായിരുന്നു.
പരിക്കേറ്റ തേജസ് ആശുപത്രിയില്‍ ചികിത്സ തേടി. നടയ്ക്കല്‍ സ്വദേശിയായ ഡോ. ശ്രീഹരിയുടെ കാറാണ് അപകടത്തില്‍പ്പെട്ടത്.
