ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടു പേരെ കാണാതായി



പാലക്കാട്‌   മണ്ണാർക്കാട്: അട്ടപ്പാടി അഗളി നരിശുമുക്ക് ഭാഗത്ത് ഭവാനിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ 10 അംഗ സംഘത്തിലെ രണ്ടുപേരെ ഒഴുക്കിൽപ്പെട്ട് കാണാതായ വിവരത്തെത്തുടർന്ന്,

അഗളി പോലീസ് സ്റ്റേഷനിൽ ക്യാമ്പ് ചെയ്യുന്ന ഫയർഫോഴ്സ് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സജു ബാലകൃഷ്ണൻ, മഹേഷ്, ഹോം ഗാർഡ് കൃഷ്ണദാസ്, എന്നിവരടങ്ങിയ സംഘം തിരച്ചിൽ ആരംഭിച്ചു.


മണ്ണാർക്കാട് ഫയർ സ്റ്റേഷൻ നിന്നും സ്റ്റേഷൻ ഓഫീസർ സുൽഫീസ് ഇബ്രാഹിം സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിന്റോ, സുജിത്ത് കെ വി .ശരത് കുമാർ, പ്രശാന്ത് എന്നിവ അടങ്ങിയ സംഘം തിരച്ചിലനായി മണ്ണാർക്കാട്ടിൽ നിന്നും അഗളി ഭാഗത്തേക്ക് തിരിച്ചു.


ഭവാനിപ്പുഴയിൽ ശക്തമായ ഒഴുക്കാണെന്നാണ് അറിയുന്നത്. ശക്തമായ ഒഴുക്കിനെ വകവയ്ക്കാതെ ആണ് സേനാംഗങ്ങൾ വെള്ളത്തിൽ അകപ്പെട്ട ആളുകൾക്ക് വേണ്ടി തിരച്ചിൽ ആരംഭിച്ചിട്ടുള്ളത്.

Post a Comment

Previous Post Next Post