പേരാമ്പ്ര: അഞ്ചാ പീടികയിൽ ലോറി സ്കൂട്ടറിൽ ഇടിച്ച് യുവതിക്ക് പരിക്ക്. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. പേരാമ്പത്ത് നിന്ന് മേപ്പയ്യൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ലോറി, എതിർദിശയിൽ വന്ന സ്കൂട്ടറിൽ ഇടിച്ചാണ് അപകടമുണ്ടായത്. മഞ്ചിമ എന്ന യുവതിക്കാണ് പരിക്കേറ്റത്. അപകടത്തിനുശേഷം അവരെ ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
