പേരാമ്പ്രയിൽ ബസിനടിയിൽ പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം

 


കോഴിക്കോട്  പേരാമ്പ്രയിൽ ബസിനടിയിൽപ്പെട്ട് മധ്യവയസ്കന് ദാരുണാന്ത്യം. പേരാമ്പ്ര മരുതേരി ചീരാമ്പത്ത് ജബ്ബാർ (58)ആണ് മരിച്ചത്. ഇന്ന് 11 അരയോടെയാണ് സംഭവം. ചെമ്പ്രറോഡ് ജംഗ്ഷനിൽ നിന്നും നടന്നുപോകുമ്പോൾ ചക്കിട്ടപാറക്ക് പോവുകയായിരുന്ന ബസിനടിയിൽ പെട്ടാണ് മരണം സംഭവിച്ചത്. ബസ്സിന്റെ പിൻചക്രം തലയിലൂടെ കയറിയിറങ്ങിയ ജബ്ബാർ സംഭവസ്ഥലത്തു തന്നെ മരിച്ചു.മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


Post a Comment

Previous Post Next Post