കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു



പാലക്കാട്: ഒറ്റപ്പാലത്ത് കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. 19ാം മൈലിലെ താമരക്കുളത്തിൽ കുളിക്കനിറങ്ങിയ മുഹമ്മദ് സിനാനാണ് മരിച്ചത്. കൂട്ടുകാർക്കെപ്പം കുളിക്കാനിറങ്ങിയ സിനാനെ കാണാതാവുകയായിരുന്നു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്. വാണിയംകുളം ടി.ആർ.കെ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച മുഹമ്മദ് സിനാൻ.

Post a Comment

Previous Post Next Post