കൈനാട്ടിയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടുവയനാട്  കല്പറ്റ :  കൈനാട്ടിയിൽ പിക്കപ്പ് വാനും ലോറിയും കൂട്ടി ഇടിച്ച് ഒരാൾ മരണപ്പെട്ടു . മാനന്തവാടി അഞ്ചുകുന്നു സ്വദേശി  എടവലം നാസറിന്റെ മകൻ സജീർ (32)ആണ്  മരണപ്പെട്ടത്. 

വെള്ളമുണ്ടയിൽ പ്രവർത്തിച്ചു വരുന്ന  PkK  കമ്പനി യുടെ  പികപ്പ് വാനും  ലോറിയും കൂട്ടി ഇടിച്ചാണ് അപകടം  . സജീർ സംഭവ സ്ഥലത്ത് തന്നെ മരണപ്പെട്ടു  മൃതദേഹം ഹോസ്പിറ്റലിലേക്ക്  മാറ്റി. പികപ്പ് വാനിലെ സഹായത്രികനായ നൗഫലിനെ നിസ്സാര പരിക്കുകളോടെ  കല്പറ്റ ലിയോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു 

Post a Comment

Previous Post Next Post