പരപ്പനങ്ങാടി ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകത്തിൽ ഓട്ടോ ഡ്രൈവർ മരണപ്പെട്ടു



 മലപ്പുറം പരപ്പനങ്ങാടി താനൂർ റോട്ടിൽ ഇന്ന് ഉച്ചയോടെ ആണ് അപകടം ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഓട്ടോ ഡ്രൈവർ ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് സ്വദേശി.അയ്യപ്പൻകാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി എന്ന ചെറിയ ബാവ 60വയസ്സ് എന്ന ആൾ മരണപ്പെട്ടു.  അപകടം നടന്ന ഉടനെ വിവരമറിഞ്ഞെത്തിയ തെഹൽക്ക ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റ ആളെ പരപ്പനങ്ങാടി നഹാസ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും തലക്ക് ഗുരുതര പരിക്കേറ്റതിനാൽ കോട്ടക്കല്‍ മീംമ്സ് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് രാത്രി 9:30ഓടെ മരണപ്പെട്ടു 

പരപ്പനങ്ങാടി താനൂര്‍ റോഡിൽ പെട്രോൾ പമ്പിന് അടുത്ത് ഫെഡറൽ ബേങ്കിന് മുന്നില്‍ വെച്ചാണ് അപകടം നടന്നത്

Post a Comment

Previous Post Next Post