താനൂരിൽ അജ്ഞാത മൃതദേഹം കടലിൽ കണ്ടെത്തിമലപ്പുറം താനൂർ: താനൂർ തുവൽ തിരത്ത് നിന്ന് നാല് നോട്ടിക്കൽ മൈൽ കടലിലാണ് അജ്ഞാത മൃതദേഹം കടലിൽ ഒഴുകി നടക്കുന്ന നിലയിൽ മത്സ്യതൊഴിലാളികൾ കണ്ടത്. വിവരം പൊന്നാനി ഫിഷറീസിൽ അറിയിച്ചതിനെ തുടർന്ന് എ.ഡി ടി.അർ രാജേഷിൻ്റെ നിർദേശ പ്രകാരം താനൂർ ഹാർബറിൽ നിന്നും ഫിഷറീസ് റസ്ക്യൂ ബോട്ട് സ്ഥലത്തെത്തുകയും മൃതദേഹം താനൂർ ഹാർബർ ഭാഗത്തെ കരക്കെത്തിക്കുകയുമായിരുന്നു. ഫിഷറീസ് റെസ്ക്യൂമാരായ നാസർ, സവാദ്, അക്ബർ, സ്രാങ്ക് യൂനസ് എന്നിവരാണ് നേതൃത്വത്തിലാണ് ബോഡി കരക്കെത്തിച്ചത്.


മൃതദേഹം തിരുരങ്ങാടി താലൂക്ക് ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ബോഡി മെഡിക്കൽ കോളേജിലേക്ക് മാറ്റും.


രണ്ടാഴ്ച്ചയോളം പഴക്കം തോന്നിക്കുന്ന മൃതദേഹം ഏകദേശം 20നും 30നും ഇടയിൽ പ്രായം തോന്നുന്ന മൃതദേഹം പുരുഷന്റേതാണ് എന്നാണ് പ്രാഥമിക നിഗമനം.


മൃതദേഹം കണ്ടെത്തിയ വീഡിയോ


Post a Comment

Previous Post Next Post