ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക് ,വൈദ്യുതി ലൈനിൽ നിന്നും തീ വീണ് വാഹനം കത്തികാസർകോട്  നീലേശ്വരം :ബൈക്ക് പോസ്റ്റിലിടിച്ച് വിദ്യാർത്ഥിയുടെ നില ഗുരുതരം. അപകടത്തി നിെ ടെ

വൈദ്യുതി ലൈനിൽ നിന്നും തീ 

പൊരി വീണ് വാഹനം കത്തി. ചായ്യോത്തിന് സമീപം കയ്യൂർ റോഡിലാണ് അപകടം.വിദ്യാർത്ഥി ഓടിച്ച പുത്തൻ

ബൈക്കാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പോസ്റ്റ് ഒരു ഭാഗത്തേക്ക് ചെരിഞ്ഞു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി ലൈനുകൾ തമ്മിൽ കൂട്ടിയിടിക്കുകയും തീ പൊരി വീണ് ബൈക്കിന് തീപിടിക്കുകയായിരുന്നു. ഓടിയെത്തി നാട്ടുകാർ വെള്ളമൊഴിച്ചതിനാൽ സീറ്റ് മാത്രമെ കത്തിയുള്ളൂ. വിദ്യാർത്ഥിയെ കണ്ണൂർ മിംസിൽ പ്രവേശിപ്പിച്ചു. കഴുത്തിനും തലക്കു മാണ് പരിക്ക്.

Post a Comment

Previous Post Next Post