കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കില്‍ നിന്നു തെറിച്ചുവീണ യുവാവ് ബസിനടിയില്‍പ്പെട്ടു മരണപ്പെട്ടു

 


മലപ്പുറം വേങ്ങര ഊരകം പുത്തൻപ്പീടിക : കാറിനെ മറികടക്കാൻ ശ്രമിക്കവേ ബൈക്കില്‍ നിന്നു തെറിച്ചുവീണ യുവാവ് ബസിനടിയില്‍പ്പെട്ടു തല്‍ക്ഷണം മരിച്ചു.

വേങ്ങര തറയിട്ടാല്‍ നല്ലാട്ടുതൊടി ഷംസുദ്ദീന്‍റെ മകൻ സലീം സഹദ് (24) ആണ് മരിച്ചത്.  ഉച്ചക്ക് ഒരു മണിയോടെ ഉൗരകം പുത്തൻപീടികക്ക് സമീപമാണ് അപകടം. പരപ്പനങ്ങാടിയില്‍ നിന്നു മഞ്ചേരിയിലേക്ക് പോവുകയായിരുന്ന ബസിനടിയില്‍പ്പെട്ടാണ് മരണം സംഭവിച്ചത്. 


മലപ്പുറത്തു നിന്നു വേങ്ങരയിലേക്ക് വരികയായിരുന്ന സലീം സഹദ് ഒരു കാറിനെ മറികടക്കാൻ ശ്രമിക്കവേ തെറിച്ച്‌ ബസിനടിയിലേക്ക് വീഴുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്നു ഉച്ചയോടെ അരീക്കുളം ജുമാ മസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും. മാതാവ്: പരേതയായ മൈമൂന. സഹോദരങ്ങള്‍: സലീമ, സല്‍മിയ്യ, സഫ് വാന, സഹല, സാലിമ.

Post a Comment

Previous Post Next Post