തുറവൂറിൽ ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ലോറിയിലിടിച്ചു; ഭാര്യ മരിച്ചു.

 






ആലപ്പുഴ: തുറവൂറിൽ ലോറിയും സ്കൂട്ടറും തമ്മിൽ കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ഗൃഹനാഥ മരിച്ചു. പൊന്നാംവെളി മുതിരുപറമ്പിൽ ശ്രീനിവാസ ഷേണായിയുടെ ഭാര്യ ജ്യോതി ആണ് മരിച്ചത്. ദേശീയപാതയിൽ തുറവൂർ ആലയ്ക്കാപറമ്പിൽ ഇന്നു രാവിലെയായിരുന്നു അപകടം.

        ശ്രീനിവാസ ഷേണായിയും ജ്യോതിയും സഞ്ചരിച്ചിരുന്ന സ്കൂട്ടർ, ലോറിയിൽ തട്ടി നിയന്ത്രണം വിടുകയും ഇരുവരും റോഡിലേക്ക് തെറിച്ചു വീഴുകയുമായിരുന്നു. വീഴ്ചയിൽ ലോറിക്കടിയിൽപ്പെട്ട ജ്യോതി, തൽക്ഷണം മരിച്ചു. സംഭവത്തിൽ കുത്തിയതോട് പൊലീസ് കേസെടുത്തു. 


Post a Comment

Previous Post Next Post