മഞ്ചേരി ആനക്കയത്ത് ദാരുണാപകടം; സ്കൂട്ടറിൽ നിന്ന് വീണയാളുടെ തലയിലൂടെ ബസ് കയറി മരിച്ചു

 



​മലപ്പുറം: മഞ്ചേരി ആനക്കയത്തുണ്ടായ വാഹനാപകടത്തിൽ സ്കൂട്ടർ യാത്രികൻ മരണപ്പെട്ടു. വെള്ളില കോഴിപ്പറമ്പ് സ്വദേശി തയ്യിൽ അബ്ദുൽ മജീദാണ് മരിച്ചത്

​അബ്ദുൽ മജീദ് സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ (KL 27 H 6257) നിന്ന് നിയന്ത്രണം വിട്ട് റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയം ഇതുവഴി വന്ന ബസ് ഇദ്ദേഹത്തിന്റെ തലയിലൂടെ കയറിയിറങ്ങുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അബ്ദുൽ മജീദ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.  

​തുടർനടപടികൾക്കായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരികയാണ്.

Post a Comment

Previous Post Next Post