ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു

 


​മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി: ഇന്നലെ വൈകിട്ട് ചെട്ടിപ്പടിയിൽ ട്രെയിൻ തട്ടി മരിച്ച യുവാവിനെ തിരിച്ചറിഞ്ഞു. പെരുവള്ളൂർ കൂമണ്ണയിലെ കഴുങ്ങും തോട്ടത്തിൽ ഹസൈനാർ ഫൈസിയുടെ മകൻ മുഹമ്മദ് ഉവൈസ്. (24) ആണ് മരണപ്പെട്ടത്.

​ഇന്നലെ വൈകിട്ട് ആറ് മണിയോടെയായിരുന്നു അപകടം. ഷൊർണൂർ ഭാഗത്തേക്ക് കടന്നുപോയ ട്രെയിൻ തട്ടിയാണ് അപകടമുണ്ടായത്. ചെട്ടിപ്പടി റെയിൽവേ ഗേറ്റിന് സമീപം പുത്തൻതെരു ക്ഷേത്രത്തിന് അടുത്തായാണ് മൃതദേഹം കണ്ടെത്തിയത്.

Post a Comment

Previous Post Next Post