തിരൂരങ്ങാടി: ചെറുമുക്ക് പാടത്ത് വൈദ്യുതാഘാതമേറ്റ് പതിനാലുകാരൻ ദാരുണമായി മരിച്ചു. ചെറുമുക്ക് സ്വദേശി എടപ്പറമ്പിൽ ജുനൈദ് (14) ആണ് മരിച്ചത്.
ചെറുമുക്ക് പാടത്തുവെച്ചായിരുന്നു അപകടം. ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചെമ്മാട് ഫാൽക്കോൺ ആംബുലൻസ് പ്രവർത്തകരുടെ നേതൃത്വത്തിൽ മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇൻക്വസ്റ്റ്, പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
(വിവരങ്ങൾ: അൽത്താഫ്, ഫാൽക്കോൺ ആംബുലൻസ് ചെമ്മാട്)
