കണ്ണൂർ: നിർമലഗിരി കുട്ടിക്കുന്നിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം രണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മുക്കം സ്വദേശി യദുകൃഷ്ണ (23) ആണ് മരിച്ചത്.
നവംബർ 11 ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം. നാഷണൽ ഹെൽത്ത് മിഷന്റെ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ എൻഎച്ച്എം എൻജിനീയർ അൽത്താഫ് (36) അന്നുതന്നെ മരിച്ചിരുന്നു.
കാറിലുണ്ടായിരുന്ന എച്ച്.എൽ.എൽ കൺസൾട്ടന്റായ യദു (32), കാർ ഡ്രൈവർ പ്രമോദ് (40) എന്നിവർക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഇരുവരെയും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
യദുകൃഷ്ണയുടെ മരണത്തോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം രണ്ടായി.
