നിലമ്പൂർ: അഞ്ചാംമയിലിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. ചുള്ളിയോട് സ്വദേശി മുടപ്പിലാശ്ശേരി ദീപക് (30) ആണ് മരണപ്പെട്ടത്.
നിയന്ത്രണം വിട്ട ബൈക്ക് മുന്നിൽ പോവുകയായിരുന്ന ടിപ്പർ ലോറിയുടെ പിറകിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദീപക്കിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലമ്പൂർ ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
