ഇരുമ്പ് തോട്ടി വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് വാരണാക്കര സ്വദേശി മരണപ്പെട്ടു

 


​മലപ്പുറം  വാരണാക്കര: സ്വന്തം തോട്ടത്തിൽ ഇരുമ്പ് തോട്ടി ഉപയോഗിച്ച് കവുങ്ങിൽ നിന്ന് അടയ്ക്ക പറിക്കുന്നതിനിടെ വൈദ്യുത ലൈനിൽ തട്ടി ഷോക്കേറ്റ് വീട്ടുകാരൻ മരണപ്പെട്ടു. തിരുത്തുമ്മൽ സ്വദേശിയും നിലവിൽ വാരണാക്കര സ്ഥിരതാമസക്കാരനുമായ മാമ്പറ്റ കുഞ്ഞു മൊയ്തീൻകുട്ടിയുടെ മകൻ അബൂബക്കർ (അബൂട്ടി ) ആണ് മരണപ്പെട്ടത്.

​വെള്ളിയാഴ്ച സ്വന്തം പറമ്പിൽ വെച്ച് അടയ്ക്ക പറിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.

​ഭാര്യ: ഉമ്മുസൽമ

​മക്കൾ: സഫീറത്ത്, സഫീർ, സ്വാദിഖ്, ഷിഫാനത്ത്

​മരുമകൻ: ത്വാഹിർ

​മൃതദേഹം തുടർന്നുള്ള ഔദ്യോഗിക നടപടികൾക്കും ഇൻക്വസ്റ്റിനും ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഖബറടക്കം പിന്നീട് നടക്കും.

Post a Comment

Previous Post Next Post