മലപ്പുറം കോട്ടപ്പടി പത്മ തിയേറ്ററിൽ വൻ തീപിടുത്തം: 40 ലക്ഷത്തിന്റെ നഷ്ടം; വൻ ദുരന്തം ഒഴിവായത് ഫയർഫോഴ്സിന്റെ സമയബന്ധിത ഇടപെടലിൽ



​മലപ്പുറം: മലപ്പുറം കോട്ടപ്പടിയിലുള്ള പത്മ തിയേറ്ററിൽ ഇന്ന് പുലർച്ചെയോടെ വൻ തീപിടുത്തം. പുലർച്ചെ 4:15-ഓടെയാണ് അപകടമുണ്ടായത്. രണ്ട് സ്ക്രീനുകളുള്ള തിയേറ്റർ സമുച്ചയത്തിലെ സ്ക്രീൻ 2-ലാണ് തീപിടുത്തം ഉണ്ടായത്.

​വിവരമറിഞ്ഞ് ഉടനടിയെത്തിയ മലപ്പുറം അഗ്നിരക്ഷാ സേനയുടെ (ഫയർഫോഴ്സ്) 2 യൂണിറ്റുകൾ ഏകദേശം ഒരു മണിക്കൂറോളം തീവ്രമായി പരിശ്രമിച്ചാണ് തീ പൂർണ്ണമായും അണച്ചത്. ഫയർഫോഴ്സിന്റെ സമയോചിതമായ ഇടപെടൽ മൂലം തീ കൂടുതൽ ഇടങ്ങളിലേക്ക് വ്യാപിക്കാതെ തടയാനായി.

​ഇന്ന് രണ്ട് പുതിയ ചിത്രങ്ങൾ റിലീസ് ചെയ്യാനിരിക്കെയാണ് അപ്രതീക്ഷിതമായി അപകടം സംഭവിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ തിയേറ്ററിന് ഏകദേശം 40 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി കണക്കാക്കുന്നു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Post a Comment

Previous Post Next Post