ചെങ്ങോട്ടുകാവ് ബൈപ്പാസിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം; യുവാവ് മരണപ്പെട്ടു



​കോഴിക്കോട്: ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡിൽ കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. തലക്കുളത്തൂർ പുറാക്കാട്ടിരി കണ്ടംകയിൽ ശ്രീനിവാസന്റെ യും ഗീതയുടെയും മകൻ അശ്വിൻ കെ. (28) ആണ് മരണപ്പെട്ടത്.

​രാത്രിയോടെയായിരുന്നു അപകടം നടന്നത്. നിയന്ത്രണം വിട്ടെത്തിയ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ശക്തമായ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. അപകടസ്ഥലത്തുതന്നെ ബൈക്ക് തകർന്ന നിലയിലായിരുന്നു.

​വിവരമറിഞ്ഞ് പ്രദേശവാസികളും പോലീസും ചേർന്ന് ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തുകയും മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിവരമറിഞ്ഞു സഹായങ്ങൾക്കായി ആക്‌സിഡന്റ് റെസ്ക്യൂ 24×7 സ്റ്റേറ്റ് സെക്രട്ടറി ഫിനോസറിന്റെ നേതൃതൊത്തിൽ തുടർ നടപടികൾ നടത്തി വരുന്നു....

ഈ വാർത്ത പബ്ലിഷ് ചെയ്യാം


മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ

പോസ്റ്റ് മോർട്ട നിയമനടപടികൾക്ക് ശേഷം നടപടികൾക്ക് ശേഷം നാളെ ബന്ധുക്കൾക്ക് വിട്ടു നൽകും

ഭാര്യ സുധി

മകൻ യാഷ് 6

Post a Comment

Previous Post Next Post