താമരശ്ശേരി: അടിവാരം നൂറാംതോട് ചാമുണ്ടിയിൽ കുടുംബവഴക്കിനിടെയുണ്ടായ കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ടു. നൂറാംതോട് സ്വദേശി ജിതിനാണ് മരണപ്പെട്ടത്. അക്രമത്തിൽ പരിക്കേറ്റ മറ്റു രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ സുരേഷിന്റെ നില ഗുരുതരമായി തുടരുകയാണ്. ജിബിൻ എന്നയാൾക്ക് കാലിനാണ് പരിക്കേറ്റത്.
ബുധനാഴ്ചയോടെയാണ് സംഭവം നടന്നത്. കുടുംബവഴക്കാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
