കുഴിപ്പുറം കവലയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവ് മരിച്ചു,

 


മലപ്പുറം ​  കുഴിപ്പുറം കവലയിൽ ഉണ്ടായ ശക്തമായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുളപ്പുരക്കൽ ഷറഫുദ്ദീൻ അമ്പലവൻ  ആണ് മരണപ്പെട്ടത്.

​അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ  അപകടം സംഭവിച്ച ഉടൻ തന്നെ  കോട്ടക്കലിലെ അൽ മാസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഷറഫുദ്ദീന്റെ ജീവൻ രക്ഷിക്കാനായില്ല.

​മൃതദേഹം നിലവിൽ കോട്ടക്കലിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.


പരേതരായ അമ്പലവൻ കുളപ്പുരക്കൽ ഇബ്രാഹിം ,ഇത്തീരു എന്നിവരാണ് മാതാപിതാക്കൾ.

യൂത്ത് കോൺഗ്രസ് പറപ്പൂർ മണ്ഡലം ജനറൽ സെക്രട്ടറിയും സാംസ്കാരിക സാമൂഹിക രംഗത്തെ പ്രിയ സാന്നിദ്ധ്യവുമായിരുന്ന പരേതനായ സംശുദ്ധീൻ എന്ന നാണി യുടെ സഹോദരനാണ്.

Post a Comment

Previous Post Next Post