വള്ളിക്കുന്നിൽ ട്രെയിൻ തട്ടി ഒരാൾ മരിച്ചു

 


​പരപ്പനങ്ങാടി:  - വള്ളിക്കുന്ന് റെയിൽവേ ട്രാക്കിന് സമീപം ട്രെയിൻ തട്ടി ഒരാൾ മരിച്ചു. ചെട്ടിപ്പടി ആലുങ്ങൽ ബീച്ച് ചൊക്കിടിക്കടപ്പുറം കിഴക്കുഭാഗത്ത് താമസിക്കുന്ന വളപ്പിൽ ആലി എന്ന വരുടെ മകൻ അഷ്റഫ് ആണ് മരിച്ചത്.

​വിവരമറിഞ്ഞതിനെ തുടർന്ന് പ്രദേശവാസികളും പ്രാദേശിക സന്നദ്ധ പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ റെയിൽവേ പോലീസും ലോക്കൽ പോലീസും തുടർനടപടികൾ സ്വീകരിച്ചു വരുന്നു.

Post a Comment

Previous Post Next Post